ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇത് രാഹുലിനെ അപമാനിക്കാനാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന് നാലാം നിരയിലാണ് സീറ്റ് ഒരുക്കിയതെന്ന് അറിയാന്‍ സാധിച്ചു. മുമ്പില്ലാത്ത വിധം ഇത്തരമൊരു നടപടിയിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷനെ ആസിയാന്‍ നേതാക്കളുടെ മുന്നില്‍ ചെറുതാക്കാന്‍ വേണ്ടിയുള്ള വില കുറഞ്ഞ നിലപാടാണ് ബി.ജെ.പിയുടേതെന്നും എങ്കിലും രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.