News
ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയരക്ടര്‍
ന്യൂഡല്‍ഹി: 1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥാനായ ഋഷികുമാര്‍ ശുക്ലയെ പുതിയ സി.ബി.ഐ മേധാവിയായി തെരഞ്ഞെടുത്തു. മധ്യപ്രദേശിലെ മുന്‍ ഡി.ജി.പിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ശുക്ലയെ തെരഞ്ഞെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഗുജറാത്ത് കേഡറിലുള്ള ആരും വേണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിലപാടെടുത്തതോടെയാണ് ശുക്ലക്ക് നറുക്ക് വീണത്.
kerala
കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. കേരള, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില ഇടവേളകളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാനും മോശം കടല്‍പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
kerala
ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്കി; കേരള സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വലിയ വീഴ്ച
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും…
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച പുറത്തുവന്നു. ബി.എസ്.സി ബോട്ടണി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു എന്നതാണ് വീഴ്ച്ച.
എന്‍വയണ്‍മെന്റ് സ്റ്റഡീസ് വിഷയത്തിലെ 2024 ഡിസംബര്‍ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും ഏതൊരു മാറ്റവും കൂടാതെ ആവര്‍ത്തിച്ച നിലയാണിത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്തിയതോടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷാ കണ്ട്രോളര് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുടെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ പിഴവ് നടന്നിരുന്നു.
നാലാം വര്‍ഷ സൈക്കോളജി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ച് നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ആവര്‍ത്തന പിഴവുകള്‍ സംഭവിക്കുന്നത് പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആശങ്കകളും കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യമാണ്.
kerala
കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍
2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.
ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
-
kerala21 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

