Connect with us

Culture

സി.ബി.ഐ ഡയരക്ടറെ തിരക്കിട്ട് നീക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി.ബി.ഐ മേധാവിയെ പ്രധാനമന്ത്രി എന്തിനാണ് തിരക്കിട്ട് നീക്കിയത്? തന്റെ കേസ് സെലക്ഷന്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ എന്തുകൊണ്ടാണ് മോദി സി.ബി.ഐ മേധാവിയെ അനുവദിക്കാത്തത്? രണ്ടിനും ഒരൊറ്റ ഉത്തരം മാത്രം. റാഫേല്‍…. രാഹുല്‍ ട്വീറ്റ് ചെയ്തു.

സി.ബി.ഐ മേധാവിയെ അലോക് വര്‍മയെ തിരക്കിട്ട് മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടി കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അലോക് വര്‍മ്മയെ മാറ്റി മോദിയുടെ അടുപ്പക്കാരനായ നാഗേശ്വര്‍ റാവുവിനെയായിരുന്നു സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി. നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന നിബന്ധനയോടെയാണ് അലോക് വര്‍മയെ നിയമിച്ചത്. എന്നാല്‍ ബുധനാഴ്ച സ്ഥാനമേറ്റ ഉടന്‍ തന്നെ താല്‍ക്കാലിക ഡയരക്ടര്‍ എടുത്ത എല്ലാ തീരുമാനങ്ങളും അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാന്‍ അലോക് വര്‍മ്മ നീക്കം തുടങ്ങിയതാണ് അദ്ദേഹത്തെ തിരക്കിട്ട് മാറ്റാന്‍ മോദിയെ പ്രേരിപ്പിച്ചത്. പുറത്താക്കലിന് ഏതാനും ദിവസം മുമ്പാണ് സി.ബി.ഐ ആസ്ഥാനത്തെ അലോക് വര്‍മ്മയുടെ ഓഫീസില്‍ നിര്‍ണായകമായ ആ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്ക് എത്തിയത് മറ്റാരുമായിരുന്നില്ല, ബി.ജെ.പിയിലെ മോദി വിരുദ്ധ ക്യാമ്പിനെ നയിക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവര്‍. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. റഫാല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടായിരുന്നു കൂടിക്കാഴ്ചയില്‍ ഇവര്‍ പ്രധാനമായും സി.ബി.ഐ ഡയരക്ടറുമായി ചര്‍ച്ച ചെയ്തത്. അഴിമതി സംബന്ധിച്ച ചില നിര്‍ണായക രേഖകളും അവര്‍ സി.ബി.ഐ ഡയരക്ടര്‍ക്ക് കൈമാറി. കേന്ദ്ര സര്‍ക്കാറിന്റെ ഉറക്കംകെടുത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച.

കൈമാറിയ രേഖകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനു മുതിര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പല കൊമ്പന്മാരും പ്രതിരോധത്തിലാകും. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കുന്ന വേളയില്‍. റഫാല്‍ ഇടപാടിലെ രേഖകളുമായി വന്നവരെ അലോക് വര്‍മ്മ നേരില്‍ കണ്ടത്, കേസില്‍ അദ്ദേഹത്തിനുള്ള താല്‍പര്യം കൂടിയായി വിലയിരുത്തപ്പെട്ടതോടെയാണ് കേന്ദ്രം അറ്റകൈ പ്രയോഗം പുറത്തെടുത്തത്. കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ അലോക് വര്‍മ്മ ഉന്നയിച്ച കാര്യങ്ങളും ഇത് ശരിവെക്കുന്നതായിരുന്നു. ഉന്നതരുള്‍പ്പെട്ട കേസന്വേഷണ കാര്യങ്ങളില്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ ഉടക്കുവെച്ചു, സുപ്രീംകോടതി നേരിട്ടു നിരീക്ഷിക്കുന്ന കേസുകള്‍ അടക്കം അതിപ്രധാനമായ ചില കേസുകള്‍ പോലും ഇക്കൂട്ടത്തിലുണ്ട് എന്ന വാദം അസ്താനക്കു പിന്നില്‍ മറ്റു ചില കരങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു.
മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ടും അലോക് വര്‍മ്മ കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ജഡ്ജിമാര്‍ ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ സി.ബി.ഐ കുറ്റപത്രം അലോക് വര്‍മ്മയുടെ മേശപ്പുറത്ത് എത്തിയിരുന്നതായാണ് വിവരം. ഡയരക്ടര്‍ ഒപ്പുവെക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. പല വമ്പന്‍ സ്രാവുകളും കെണിയിലാകുമായിരുന്നു. ഒരു രാത്രികൊണ്ട് അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള പ്രേരണ ഇതായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നത്.

അതുകൊണ്ടുതന്നെ അലോക് വര്‍മ്മ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തു തിരിച്ചെത്തുമ്പോള്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനും ചങ്കിടിപ്പേറും. നയപരമായ വിഷയങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കുന്നതിന് വര്‍മ്മക്കു മേല്‍ സുപ്രീംകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് മാത്രമാണ് കേന്ദ്ര സര്‍ക്കാറിനുള്ള ഏക ആശ്വാസം. കോടതി വിധിയോടെ ഇനി അലോക് വര്‍മ്മയെ നീക്കണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി വേണം. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ വര്‍മ്മയെ നീക്കുന്നതിനോട് പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അനുകൂലിക്കുമെന്ന് കരുതുന്നില്ല. അതേസമയം ഈ മാസം അവസാനം അലോക് വര്‍മ്മയുടെ കാലാവധി തീരുന്നതിനാല്‍ അതിനു മുമ്പ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കങ്ങളുണ്ടാവുമോ എന്നതും നിര്‍ണായകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending