കോഴിക്കോട്: ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന്‍ ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.