ചെന്നൈ: ഐപിഎല്‍ 14ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് വിജയം. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ബംഗളൂരു ജയം ആഘോഷിച്ചത്.

മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു മറികടന്നു. ബംഗളൂരുവിനായി കോലി 33, മാക്‌സ്വെല്‍ 39, ഡിവില്ലേഴ്‌സ് 48 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. മുംബൈക്കായി ക്രിസ്‌ലിന്‍ 49 റണ്‍സെടുത്തു. അഞ്ചു വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ തകര്‍ത്തത്.