Video Stories
നര്മത്തിന്റെ പൂക്കളുമായി ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്

ബിജു മേനോന് നായകനാകുന്ന പുതിയ ചിത്രം ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്. റിയലിസ്റ്റിക് കോമഡികളുമായി ഫണ് ഡ്രാമ ഗണത്തിലെത്തുന്ന ചിത്രം സംവിധായകന് വിനു ജോസഫിന്റെ തിരിച്ചുവരവു കൂടിയാണ്. നീരജ് മാധവ്, സൗബിന് സാഹിര്, അലന്സിയര്, സലിം കുമാര്, ദിലീഷ് പോത്തന്, നിര്മല് പാലാഴി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് റോസാപ്പൂവില്.
അഞ്ജലിയാണ് പ്രധാന വനിതാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങളില് നൂറിലധികം പുതുമുഖങ്ങളും ചിത്രത്തില് അണിനിരക്കുന്നു.
2001-ല് ആരംഭിച്ച് 2017-ല് അവസാനിക്കുന്നതാണ് സിനിമയുടെ കഥ. സിനിമ, എറണാകുളം, കൊടൈക്കനാല്, ചെന്നൈ എന്നിവിടങ്ങളിലായി 65-ഓളം ദിവസങ്ങളെടുത്താണ് ചിത്രീകരിച്ചത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള് ചിത്രീകരിക്കുക എന്നതായിരുന്നു ചിത്രീകരണ ഘട്ടത്തിലെ വലിയ വെല്ലുവിളിയെന്നും എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും സിനിമയെന്നും സംവിധായകന് വിനു ജോസഫ് പറയുന്നു. തമിഴില് ഇരുമുഗന്, പുലി, സാമി 2 തുടങ്ങിയ വലിയ ചിത്രങ്ങളുടെ നിര്മാതാവായ ഷിബു തമീന്സ് ആണ് ‘റോസാപ്പൂ’ നിര്മിക്കുന്നത്.
Video Stories
ആലത്തൂരിലെ ആര്എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം: കേരളത്തില് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള് ഉള്ക്കടലില് ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്ദത്തെ തുടര്ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില് മഴയ്ക്കുള്ള സാധ്യത വര്ധിച്ചു.

ബംഗാള് ഉള്ക്കടലില് ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്ദത്തെ തുടര്ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില് മഴയ്ക്കുള്ള സാധ്യത വര്ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില് ഇടത്തരം തോതില് മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില് കണ്ണൂര്, കാസറകോട് ജില്ലകളില് മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്
കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്.

കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്. തിരുവനന്തപുരം സ്വദേശി പ്രവീണ് അലക്സാണ്ടര് ആണ് അറസ്റ്റിലായത്. കൊച്ചി നോര്ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര് അറിയുന്നത്.
വീട്ടില് അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്ക്കായി ബുംറയ്ക്ക് ഐപിഎല് വിശ്രമം നല്കാമായിരുന്നു’: മുന് ഇന്ത്യന് ക്യാപ്റ്റന്
-
kerala3 days ago
മോര്ച്ചറിയില് സൂക്ഷിച്ച ഗര്ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india2 days ago
തമിഴ്നാട്ടില് കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര് വണ്: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്ഹീറോ ആവേശത്തില്’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ