Connect with us

More

കേന്ദ്രമന്ത്രിമാരെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്‍.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍.
ആര്‍.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു വാക്ക് ഉരിയാടുന്നില്ല. രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ അവമതിച്ചും നശിപ്പിച്ചുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആര്‍.എസ്.എസിന്റെ ഈ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും മോചിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നിങ്ങള്‍ ബോധവാന്മാരാണോ എന്നെനിക്കറിയില്ല. ഓരോ മന്ത്രിയുടേയും ഓഫീസില്‍ ഓരോ ആര്‍.എസ്.എസുകാരന്‍ കുത്തിയിരിക്കുന്നുണ്ട്. അവരാണ് എന്തു ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളുടെയും തകര്‍ച്ചയാണ് ഇതിന്റെ പരിണിത ഫലം. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ഈ സംവിധാനത്തിലൂടെ തകര്‍ത്ത് തരിപ്പണമാക്കി.
നോട്ടു നിരോധനം നടപ്പാക്കരുതെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ ഉപദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധന തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോ കേന്ദ്രമന്ത്രിസഭക്കോ പോലും ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആരാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) അനാദരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ആളുകള്‍ ഉയര്‍ന്നു വന്നത്. അവിഹിതമായ മാര്‍ഗങ്ങളിലൂടെ അവര്‍ നേട്ടങ്ങളുണ്ടാക്കിയത്. പിയൂഷ് ഗോയലിന്റെ(കേന്ദ്ര റെയില്‍വേ മന്ത്രി) കാര്യവും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രമോട്ടറായ കമ്പനി 650 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു -രാഹുല്‍ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും ചെറുകിട – ഇടത്തരം വ്യവസായ മേഖലകളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പരിശീലനം സിദ്ധിച്ച തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കും. ചൈന ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാണ്.
ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ 15 ബിസിനസ് ഭീമന്മാര്‍ക്ക് മാത്രമാണ് നിലവില്‍ ഇതിന്റെ നേട്ടം ലഭിച്ചു കൊണ്ടിരിക്കുന്നത്. അനില്‍ അംബാനിക്ക് 45,000 കോടി രൂപ വായ്പ നല്‍കുന്നു. റഫേല്‍ യുദ്ധ വിമാന കരാറില്‍ പങ്കാളിത്തം നല്‍കുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരായി മോദി സര്‍ക്കാര്‍ മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധമെന്ന് കെ.സുധാകരന്‍

ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ 20 വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സി.പി.എമ്മും നിലപാടെടുക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടായിരം ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.

ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്‍ത്തനം നടത്താന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. ടി.പി വധക്കേസില്‍ നീതി ഉറപ്പാക്കാന്‍ കെ.കെ രമ എം.എല്‍.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്‍ക്കും കെ.പി.സി.സി പിന്തുണ നല്‍കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Continue Reading

kerala

മഴ മുന്നറിയിപ്പിൽ മാറ്റം; മലപ്പുറം ജില്ലയില്‍ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ലക്ഷദ്വീപിലും ഓറഞ്ച് അലേർട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

india

നീറ്റ് പരീക്ഷാ ക്രമക്കേട്: ലോക്‌സഭയില്‍ കേന്ദ്രത്തെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍

ചോദ്യപേപ്പര്‍ വില്‍പ്പനയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തുവന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവവിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിന്റെ ധാർമിക ഉത്തരവാദിത്തമുണ്ട്. മന്ത്രിയെ കൊണ്ട് ലോകസഭയിൽ ഉത്തരം പറയിപ്പിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ടി പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് കേരളം ഒന്നടങ്കം എതിർക്കേണ്ട പ്രശ്‌നമാണ്. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപിയുടേത്. ശിക്ഷാ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകും. അതിന് വലിയ വില നൽകേണ്ടിവരും. പ്രതികൾ പരോളിലിറങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങൾ കണ്ടിരുന്നു. ഇതിനാണോ പരോളെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

Continue Reading

Trending