കൊല്‍ക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കുലര്‍ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്.
കൂച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയിലാണ് പുതിയ എംജിഎന്‍ആര്‍ഇജിഎ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ മമത കീറിയെറിഞ്ഞത്.പുതിയ മാനദണ്ഡങ്ങള്‍ അപമാനകരമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.
ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഫണ്ട് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ത്രൈമാസ ലേബര്‍ ബജറ്റ്, തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത പരിശീലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ അസംബന്ധമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.