റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. എണ്ണമറ്റ യാത്രക്കാര്‍ക്ക് പരിക്ക്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലാണ് 10 പേരുടെ ജീവഹാനിക്കിടയായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന തീവണ്ടിയുടെ വാതിലുകളും പ്ലാറ്റ്‌ഫോമില്‍ വീണ പരിക്കേറ്റവരുടെ ചിത്രങ്ങളും റഷ്യന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
എട്ട് ആംബുലന്‍സുകള്‍ സ്‌ഫോടനം നടന്ന സെനായ പ്ലോസ്ചാഡ് മെട്രോ സ്‌റ്റേഷനിലെത്തിയതായാണ് വിവരം. സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതായി വാര്‍ത്താവൃത്തങ്ങള്‍ അറിയിക്കുന്നു.
Be the first to write a comment.