News

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; എതിര്‍ ചേരിയിലുള്ളവര്‍ക്ക് നിസ്സഹകരണം

By webdesk13

December 25, 2022

മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. എന്നാല്‍ എതിര്‍ ചേരിയിലുള്ളവര്‍ നിസ്സഹരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു. യുെ്രെകനുമായും അവരെ പിന്തുണയ്ക്കുന്നവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ വെളിപ്പെടുത്തിയത്.

അതേസമയം, അപകടകരമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ആയുധങ്ങളുടെ ഇടിമുഴക്കത്തെ നിശബ്ദമാക്കാനും യുക്തിരഹിതമായ യുദ്ധം ഉടനടി അവസാനിപ്പിക്കാനും കഴിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.