Connect with us

News

റഷ്യക്ക് ആശ്വാസം; വിമത നീക്കത്തിൽ നിന്നും പിന്മാറി വാഗ്നർ സേന

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേന അവര്‍ക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുടിനും ഒറ്റ ദിവസം കൊണ്ട് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

Published

on

റഷ്യയെ ഭീതിയിലാഴ്ത്തി വാഗ്നര്‍ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും നിന്ന് താത്കാലിക പിന്‍വാങ്ങല്‍. ലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് വിമത നീക്കം അവസാനിക്കുന്നത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ പ്രഗോഷിൻ ശബ്ദ സന്ദേശം പുറത്ത് വിട്ടു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്‌നര്‍ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ ചര്‍ച്ച നടത്തിയിരുന്നു.

റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലാറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. ചർച്ചക്ക് പിന്നാലെയാണ് മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്‌നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ പ്രിഗോസിൻ സമ്മതിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.നേരത്തേ മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്നർ പട്ടാളം രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേന അവര്‍ക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുടിനും ഒറ്റ ദിവസം കൊണ്ട് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

kerala

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.

 

Continue Reading

Trending