Connect with us

More

”ഈ കാവി വസ്ത്രമാണ് തെറ്റുധാരണകള്‍ക്ക് കാരണം”-ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 

Published

on

 

തന്റെ കാവി വസ്ത്രമാണ് തന്നെക്കുറിച്ച് തെറ്റുധാരണകള്‍ പടര്‍ത്താന്‍ കാരണമെന്ന്  യോഗി ആദിത്യനാഥ്. അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതിയ ശൈലി തന്നെ കൈക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയം കീഴടക്കുമെന്ന് യോഗി ഉറപ്പുനല്‍കി.

മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ കളിയാക്കുന്നവര്‍ക്ക് തന്റെ ഭരണത്തോടെ ഭയം പിടികൂടിക്കഴിഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു.

”എന്നെക്കുറിച്ച് ഒട്ടേറെ തെറ്റുധാരണകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. കാവിയോട് വിരോധം പുലര്‍ത്തുന്നവരാണ് ഞാന്‍ കാവിധാരിയാണെന്ന് പറഞ്ഞ് അസഹിഷ്ണുത പരത്തുന്നത്”-ആര്‍.എസ്.എസ് അനുകൂല വാരികയായ ‘ഓര്‍ഗനൈസര്‍’ക്ക് നല്‍കിയ അഭിമുഖത്തില്‍ യു.പി മുഖ്യമന്ത്രി പറഞ്ഞു.

പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകുന്നവരല്ല തങ്ങള്‍ എന്ന് വ്യക്തമാക്കിയ ആദിത്യനാഥ് അധികാരം തങ്ങള്‍ക്ക് തമാശക്കളിയല്ലെന്നും വ്യക്തമാക്കി. രാഷ്ട്രത്തിന്റെ സംരക്ഷണമാണ്് തന്റെ സര്‍ക്കാറിന്റെ മുഖ്യധര്‍മമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവിക മൂല്യങ്ങളാണ് പ്രഥമപ്രധാനം. യു.പിയില്‍ അഴിമതി രഹിത ഭരണം കാഴ്്ച വെക്കുമെന്നും ഗുണ്ടാരാജില്‍ നിന്ന് സമൂഹത്തെ മുക്തമാക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ പ്രത്യക്ഷസ്വാധിനങ്ങള്‍ വെളിപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു; ഇന്ന് മലപ്പുറത്ത് റോഡ് ഷോ

കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും

Published

on

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോൺഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.

കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.

Continue Reading

kerala

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Continue Reading

Education

കീം 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം

വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

Published

on

കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് (KEAM 2024) അപേക്ഷാ സമർപ്പണം ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി.
അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

കോഴ്സുകൾ

മെഡിക്കൽ : എം.ബി.ബി.എസ് , ബി.ഡി.എസ്, ബി.എച്ച്. എം.എസ് ഹോമിയോ) ,ബി.എ.എം എസ് (ആയുർവേദ ), ബി.എസ്.എം എസ് ‘.(സിദ്ധ), ബി.യു.എം.എസ് (യുനാനി) ) ,
മെഡിക്കൽ അനുബന്ധം : ബി.എസ് സി (ഓണേഴ്സ് ) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ് സി (ഓണേഴ്സ് ) കോ- ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ് സി (ഓണേഴ്സ് ) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെൻ്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാലയിൽ),
ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) , ബി.എഫ്.എസ് സി (ഫിഷറീസ് ) ,
എൻജിനിയറിങ് : എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി,
കേരള കാർഷിക,വെറ്റിനറി & ആനിമൽ സയൻസസ്,
ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലകളിലെ ബി.ടെക് പ്രോഗ്രാമുകൾ ,
ബി.ആർക്ക് (ആർക്കിടെക്ചർ),
ബി.ഫാം (ഫാർമസി)

പരീക്ഷ എഞ്ചിനീയറിംഗ്/ഫാർമസിക്ക് മാത്രം

എൻജിനീയറിങ്,ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുകയുള്ളൂ.
മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യു.ജി 2024 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ് . എങ്കിലും കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എല്ലാ സ്ട്രീമുകാരും ‘കീം’ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ വ്യക്തമാക്ക ണം.എഞ്ചിനീയറിംഗിലെ ബ്രാഞ്ചുകൾ, മെഡിക്കൽ, മെഡിക്കൽ അനു ബന്ധ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.

ഓൺലൈൻ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് ഇത്തവണ പരീക്ഷ .ജൂൺ 1 മുതൽ 9 വരെയാണ് പരീക്ഷ. ജൂൺ 4 ന് പരീക്ഷയില്ല. ജൂൺ 8,9 റിസർവ് ദിനങ്ങളാണ്. മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.കേരളത്തിൽ എല്ലാ ജില്ലകളിലും ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ .
മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും .
ഫിസിക്സ്,കെമിസ്ട്രി, ‘ പേപ്പറുകളിൽ ലഭിക്കുന്ന സ്കോറാണ് ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനു പരിഗണിക്കുക.
ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർ 75 ചോദ്യങ്ങളടങ്ങിയ ഒന്നരമണിക്കൂർ പരീക്ഷയെഴുതിയാൽ മതി.
ഓരോ സെഷനിലും
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ തത്ത്വം നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക.
പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച
മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.

യോഗ്യത

അപേക്ഷകന് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല .
മെഡിക്കൽ,മെഡിക്കൽ അനുബന്ധ
കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു
ജയിച്ചിരിയ്ക്കണം
എന്നതാണ് പൊതുവായ യോഗ്യത .
വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.
എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.
പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബി.ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് /ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിയ്ക്കണം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിയ്ക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി.

അപേക്ഷ

www.cee.kerala.gov.in വഴി ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ,ഫീസ് അടയ്ക്കൽ, ഇമേജ് /
സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, അക്നോളഡ്ജ്മെൻറ് പ്രിൻറിംഗ് എന്നിവയാണ് അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത് .
എഞ്ചിനീയറിംഗും ഫാർമസിയും ചേർത്തോ ഒറ്റയായോ 875 രൂപ, ആർക്കിടെക്ചർ,മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ, എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.
പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 375, 250,500 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.
ദുബായിയിൽ പരീക്ഷയെഴുതാൻ 15000 രൂപ അധികമായി അടക്കേണ്ടി വരും.

നൽകേണ്ട രേഖകൾ

അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ് (jpg/jpeg ഫോർമാറ്റിൽ),
എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ
എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
എന്നാൽ സംവരണമുൾപ്പടെ
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരമുണ്ട്. സംവരണത്തിന് യോഗ്യരല്ലാത്തവരും ഫീസാനുകൂല്യം, സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകണം.അപേക്ഷയിൽ /രേഖകളിൽ വല്ല ന്യൂനതകളുണ്ടോ എന്നറിയാനായി
ഇടയ്ക്കിടെ കാൻഡിഡേറ്റ് പോർട്ടൽ / ഹോം പേജ് സന്ദർശിക്കേണ്ടതാണ്.

Continue Reading

Trending