Connect with us

Views

അമേരിക്കയും ഇറാനും നീളുന്ന കരിമ്പട്ടികയും

Published

on

കരിമ്പട്ടികയുമായി വൈറ്റ്ഹൗസും തെഹ്‌റാനും വാക്‌പോരില്‍ ഏര്‍പ്പെടുന്നത് കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് ലോക സമൂഹം വീക്ഷിക്കുന്നത്. നാല് പതിറ്റാണ്ടോളമെത്തി നില്‍ക്കുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഒരു വര്‍ഷത്തെ ശാന്തതക്ക് ശേഷം പതിന്മടങ്ങ് ശക്തിയില്‍ ആളിക്കത്തുമോ എന്ന ഉത്കണ്ഠ പരക്കെയുണ്ട്. ഇറാന്‍ വിപ്ലവത്തിന്റെ നട്ടെല്ലായ റവല്യൂഷനറി ഗാര്‍ഡ്‌സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ സൈന്യത്തിന്റെയും സി.ഐ.എയുടെയും നീക്കം ദുഷ്ടലാക്കോടെയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു. ഇസ്‌ലാമിക വിപ്ലവത്തിന്റെ സംരക്ഷകരായ ഗാര്‍ഡ്‌സിനെ ഞെക്കിക്കൊല്ലാന്‍ ഇറാന്‍ ജനത ആരേയും അനുവദിക്കില്ല. അവര്‍ നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനമാണത്. വിപ്ലവ നായകന്‍ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ അരുമ സന്താനങ്ങള്‍. ഈ നീക്കത്തിന് എതിരെ ഇറാനും ഒതുങ്ങിനിന്നില്ല. വ്യക്തികളും പ്രശസ്ത കമ്പനികളുമായി പതിനഞ്ച് സ്ഥാപനങ്ങള്‍ അവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. ഫലസ്തീന്‍കാരെ കൊന്നൊടുക്കുന്ന ഇസ്രാഈലിനെ സഹായിക്കുന്നുവെന്നാണ് ഈ കമ്പനികള്‍ക്ക് എതിരായ ഇറാന്‍ നീക്കത്തിന് കാരണമായി വിശദീകരിക്കുന്നത്. യുനൈറ്റഡ് ടെക്‌നോളജീസ്, മിലിട്ടറി ആര്‍മന്റ് കോര്‍പറേഷന്‍, ബുഷ് മാസ്റ്റര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ബലാസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഇറാനെ സഹായിക്കുന്ന സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അമേരിക്ക കരിമ്പട്ടിക നീട്ടാന്‍ തയാറാകുന്നുണ്ടത്രെ. വിപ്ലവ ഗാര്‍ഡുകളെ ആക്രമിക്കുന്നതിന് അമേരിക്ക ഏതവസരവും ഉപയോഗപ്പെടുത്തുമെന്ന് സംശയിക്കണം. അത്തരം നീക്കം മേഖലയുടെ അശാന്തിക്ക് കൂടുതല്‍ സങ്കീര്‍ണ ഭാവം കൈവരുത്തുമെന്ന് തീര്‍ച്ചയാണ്. വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ വിരല്‍ അനങ്ങിയാല്‍ ഇറാന്‍ സമൂഹം പൊറുക്കില്ല. ഇറാന്റെ തിരിച്ചടി ഏത് സ്വഭാവത്തിലാകുമെന്ന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്. ഇറാന്‍ സമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച ഭരണകൂടവും സൈന്യവും സദാ ജാഗരൂഗരാണ്. ഇറാനിയന്‍ സൈനിക ശക്തിയില്‍ പ്രബലരാണ് ഒന്നര ലക്ഷം വരുന്ന വിപ്ലവ ഗാര്‍ഡുകള്‍. 1979ലെ കുര്‍ദ്ദിഷ് കലാപം, ലബനാനിലെ ആഭ്യന്തര യുദ്ധം, ഇറാന്‍-ഇറാഖ് യുദ്ധം എന്നിവയില്‍ പങ്കാളികളാണവര്‍. അതേസമയം, ഭീകരര്‍ക്ക് എതിരെ സന്ധിയില്ലാ പോരാളികള്‍ കൂടിയായ ഗാര്‍ഡുകള്‍ ഐ.എസിന് എതിരായ പോരാട്ടത്തില്‍ ശക്തമായി നിലയുറപ്പിക്കുന്നു. പാശ്ചാത്യരുടെ കളിപ്പാവയായ സേച്ഛാധിപതി ഷാ പഹ്‌ലവിയുടെ ഭരണകൂടത്തെ പിഴുതെറിഞ്ഞ്, വിപ്ലവ നായകന്‍ ആയത്തുല്ല ഖുമൈനി 1979 ഫെബ്രുവരി ഒന്നിന് തെഹ്‌റാനില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം രൂപീകരിച്ച ഘടകങ്ങളിലൊന്ന് വിപ്ലവ ഗാര്‍ഡ് കോര്‍ ആയിരുന്നു. വിപ്ലവ ഗാര്‍ഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കിയത് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദായിരുന്നു.

ആണവ പ്രശ്‌നത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 16ന് ലോക ശക്തികളുമായി ഇറാന്‍ ഒപ്പ്‌വെച്ച കരാര്‍ പാശ്ചാത്യലോകവും വിശേഷിച്ചും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തി. വരുന്ന ജൂണ്‍ 30ന് അന്തിമ കരാര്‍ നിലവില്‍ വരേണ്ടതുണ്ട്. ഒബാമ ഭരണകൂടത്തിന്റെ വലിയ നേട്ടമായി കരാര്‍ വിശേഷിപ്പിക്കപ്പെട്ടു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് ഇറാനുമായി അമേരിക്കയുടെ ബന്ധം തകര്‍ന്നത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. ആണവ പ്രശ്‌നവും കൂടിയായതോടെ യുദ്ധ സമാന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് ഇറാന്‍ ആണവ പ്രശ്‌നത്തില്‍ കരാറ് നിലവില്‍ വന്നത്. ഒബാമ ഭരണകൂടത്തിന്റെ ശക്തമായ നീക്കത്തിന്റെ ഫലം കൂടിയായിരുന്നു ഈ ധാരണ. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് തുടരുന്ന വികലമായ വിദേശ നയം ഇറാന്‍ ബന്ധത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആണവ കരാറില്‍ നിന്ന് പിറകോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതിന് പുറമെ, ഇറാനുമായി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സംഭവത്തില്‍ കൂടി കൊമ്പ് കോര്‍ക്കാനാണ് ട്രംപ് തയാറെടുക്കുന്നത്. ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഇറാനില്‍ നിന്നും പിടിച്ചുവാങ്ങാനാണ് വിചിത്ര പദ്ധതി. ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 7000 കോടി ഡോളര്‍ നഷ്ടപരിഹാരം ഇറാന്‍ നല്‍കണമെന്ന് 2012ല്‍ ന്യൂയോര്‍ക്ക് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒബാമ ഭരണകൂടം അത് നടപ്പാക്കിയില്ല. പ്രതികളായ അല്‍ഖാഇദക്കാര്‍ ഇറാനിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇറാന്‍ അവരെ തടഞ്ഞില്ലെന്നുമുള്ള വിചിത്രമായ വാദമയായിരുന്നു അമേരിക്കയുടേത്. തങ്ങള്‍ക്ക് ബന്ധമില്ലാത്ത ആക്രമണത്തിന് ഉത്തരവാദികളല്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ച് നിന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് മൗനാനുവാദം നല്‍കിയ രാഷ്ട്രങ്ങളില്‍ ഇറാനും ഉള്‍പ്പെടും. ഇറാന്‍ അനുകൂലികളായ ‘വടക്കന്‍ സംഖ്യം’ എന്ന പ്രതിപക്ഷ മുന്നണിയായിരുന്നു അമേരിക്കന്‍ നീക്കത്തെ അഫ്ഗാനില്‍ സഹായിച്ചിരുന്നത്. അമേരിക്ക ലക്‌സംബര്‍ഗ് ബാങ്കിലുള്ള ഇറാന്റെ 1600 കോടി ഡോളര്‍ ട്രംപ് ഭരണകൂടം മരവിപ്പിച്ചത് ഇറാന്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സമാന സ്വഭാവത്തിലുള്ള നീക്കം അമേരിക്ക സഊദി അറേബ്യക്ക് എതിരായി നേരത്തെ നടത്തിയതാണ്. പ്രതികളില്‍ ഭൂരിപക്ഷവും സഊദികള്‍ ആയതിനാല്‍ സഊദി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചതും വിവാദമായതാണ്. പ്രസിഡണ്ട് ഒബാമയുടെ വീറ്റോ അധികാരത്തെ മറികടന്നായിരുന്നു കോണ്‍ഗ്രസില്‍ നിയമ നിര്‍മ്മാണം നടന്നത്.
ഒരിടവേളക്ക് ശേഷം അമേരിക്ക-ഇറാന്‍ ബന്ധം വഷളാകുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും ചര്‍ച്ചക്കും ശേഷമാണ് ഇറാന്‍ ആണവ പ്രശ്‌നത്തില്‍ ധാരണക്ക് തയാറായത്. മിതവാദിയായ ഹസന്‍ റൂഹാനി 2013 ജൂണ്‍ 14ന് പ്രസിഡണ്ട് പദവിയിലെത്തിയതോടെ പാശ്ചാത്യ ലോകവുമായി സൗഹൃദത്തിന് അദ്ദേഹം ശ്രമം തുടങ്ങി. അതോടൊപ്പം ഗള്‍ഫ് നാടുകളുമായി ബന്ധം സുദൃഢമാക്കാന്‍ ഒമാനും ജോര്‍ദ്ദാനും സന്ദര്‍ശിച്ചത് രണ്ട് മാസം മുമ്പ് ആണ്.
സൗഹൃദ നീക്കവുമായി ഇറാന്‍ മുന്നോട്ട് വരുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന് താല്‍പര്യമില്ല. അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളില്‍ മഹാ ഭൂരിപക്ഷത്തിനും ഇതേ സമീപനം തന്നെയാണ്. നാറ്റോ സൈനിക സഖ്യത്തിലെ അമേരിക്ക ഒഴികെ രാഷ്ട്രങ്ങള്‍ക്ക് ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കുന്നതിനോട് വിയോജിപ്പാണ്. ഈ ആഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഡോണാള്‍ഡ് ട്രംപ് സംബന്ധിക്കുന്നുണ്ട്. നാറ്റോ സഖ്യസേനയുടെ ചെലവിലേക്ക് അമേരിക്ക നല്‍കാറുള്ള തുക വെട്ടിക്കുറക്കുമെന്നുള്ള ട്രംപിന്റെ ഭീഷണി അംഗരാഷ്ട്രങ്ങളെ വരുതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കാണുന്നവരുമുണ്ട്.
ലോക പൊലീസിന്റെ ധാര്‍ഷ്ട്യത്തിന് ട്രംപിന്റെ വികല ബുദ്ധി കൂടിയായതോടെ പ്രശ്‌നപരിഹാരത്തിനല്ല, മറിച്ച് സങ്കീര്‍ണമാക്കുകയാണ്. പരിഹരിക്കപ്പെട്ടവയേയും ട്രംപ് പുനരവലോകനം ചെയ്യുന്നു. ഇറാനുമായി വീണ്ടും കൊമ്പ് കോര്‍ക്കാനുള്ള അമേരിക്കയുടെ നീക്കം മേഖലയെ കൂടുതല്‍ അശാന്തിയിലേക്ക് നയിക്കും. അമേരിക്ക ഭീകര സംഘടനകളായി കാണുന്ന ഹിസ്ബുല്ല, ഹമാസ്, അല്‍ഖാഇദ പട്ടികയിലേക്ക് ഇറാന്‍ വിപ്ലവ ഗാര്‍ഡുകളെയും ഈജിപ്തിലെ മുന്‍ ഭരണകക്ഷിയായ ബ്രദര്‍ഹുഡിനെയും ഉള്‍പ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ നീക്കം കനത്ത പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. ഇസ്രാഈലിന്റെ താല്‍പര്യത്തിന് വേണ്ടി അമേരിക്ക മേഖലയില്‍ നടത്തുന്ന ഇത്തരം നീക്കം വിജയിക്കില്ല. മധ്യപൗരസ്ത്യ ദേശത്ത് വിഭാഗീയത സൃഷ്ടിച്ച് തമ്മിലടിപ്പിക്കുവാനുള്ള അമേരിക്കന്‍ കുതന്ത്രം തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂട.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending