കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന സന്ദേശ് ജിങ്കാന്‍ എടികെ മോഹന്‍ ബഗാനിലേക്കെന്ന് സൂചന. കൊല്‍ക്കത്ത വമ്പന്മാരുമായി അദ്ദേഹം അവസാനഘട്ട ചര്‍ച്ചയിലാണെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ താരം കൊല്‍ക്കത്തയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ഐഎസ്എല്‍ തുടക്ക സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു ജിങ്കാന്‍. ഈ വര്‍ഷം മെയിലാണ് പ്രതിരോധതാരമായ ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ആറ് വര്‍ഷം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ശേഷമാണ് ജിങ്കാന്‍ ക്ലബുമായി പിരിയാന്‍ തീരുമാനിച്ചത്. ഇതിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ താരമായി ജിങ്കാന്‍ മാറിയിരുന്നു.

എന്നാല്‍ ജിങ്കാനോ മോഹന്‍ ബഗാനോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അധികം വൈകാതെ പ്രഖ്യാനമുണ്ടാകുമെന്നാണ് അറിയുന്നത്. 2014ല്‍ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലെയറായിരുന്നു ജിങ്കാന്‍. തുടര്‍ന്നുള്ള സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തു താരം ഇന്ത്യന്‍ ടീമിലും