കാഞ്ഞങ്ങാട്: ദളിവ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ സന്തോഷ് എച്ചിക്കാനം നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയേയും മാതാപിതാക്കളേയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.