Connect with us

More

മംഗളത്തെക്കുറിച്ച് പറയാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

Published

on

മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. ‘മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയില്‍ കൂടി അവരും പോയി എന്നേയുള്ളൂ. സരിതയുടെ സി.ഡി അന്വേഷിച്ചുപോയതൊന്നും ഇവിടാരും മറന്നിട്ടില്ലെന്നു’ം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മംഗളം ചാനല്‍ പുറത്തുവിട്ട ഏ.കെ ശശീന്ദ്രന്റെ സ്ത്രീയുമൊത്തുള്ള ലൈംഗിക സംഭാഷണത്തിന് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി ലൈംഗിക സംഭാഷണം നടത്തിയെന്നാണ് മംഗളം ചാനല്‍പറയുന്നത്. സംഭവം വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു ഏ.കെ ശശീന്ദ്രന്‍. രാജി കുറ്റസമ്മതമല്ലെന്നും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടേയും ഇടതുസര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജി. ഏത് അന്വേഷണം നടത്തുന്നതിനോടും സഹകരിക്കുമെന്നും അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് കീഴ്‌വഴക്കമല്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശശീന്ദ്രന്‍ എത്തിയിരുന്നു. വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിനെ മികച്ച രീതിയില്‍ എത്തിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശശീന്ദ്രന്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തിരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹംപിയിൽ വിദ്യാർഥികൾ സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നാല് മരണം

ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു

Published

on

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ  മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

Continue Reading

kerala

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ

Published

on

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.

ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.

Continue Reading

kerala

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KSU

Published

on

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

Continue Reading

Trending