kerala
ബരിമലയിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പാഠം പഠിക്കാത്ത സർക്കാർ; രുക്ഷ വിമർശനവുമായി ജനയുഗം
ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ശബരിമലയിലെ ബുക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട് ബുക്കിങ് അനുവദിക്കണമെന്നുമാണ് ജനയുഗത്തിലെ ലേഖനത്തിലുള്ളത്.
ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നുണ്ട്.
kerala
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമിയെ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണ്. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.
”ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാലുള്ള അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത കണ്ട്, ഓരോ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ച് ഇത്ര നേരവും തീ ഭയമായിരുന്നു. എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിക്കും എന്നോര്‍ത്ത് തീ തിന്നുകയായിരുന്നു. പിടിച്ച ആളുകളോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിരുന്നു അവന് കണ്ണൂര്‍ വിടാനുള്ള സമയമായിട്ടില്ല. പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യും. വലിയ സുരക്ഷ ഏര്‍പ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ കഴിയില്ല. കാരണം ഇത് ചെറിയ മതില് അല്ല. തീര്‍ച്ചയായും ജയിലില്‍ നിന്നുള്ള ആരോ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.
ഇന്നും നാട്ടുകാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാന്‍ സഹായിച്ചവര്‍ക്ക് ഒരുപാട് നന്ദി. ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണം. ജയില്‍ ചാടിയ ഗോവിന്ദ ചാമിക്ക് കടുത്ത ശിക്ഷ നല്‍കണം. തൂക്കുകയര്‍ തന്നെ നല്‍കണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാന്‍ പാടില്ല,” സൗമ്യയുടെ അമ്മ പറഞ്ഞു.
kerala
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി.

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.
പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. വ,്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള്‍ മതില് ചാടുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.
കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ നിന്നും വിവരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പിടിയിലായത്. ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നായിരുന്നു പ്രദേശവാസികള്‍ പറയുന്നത്.
ജയിലിന് നാല് കിലോമീറ്റര്‍ അകലെ നിന്നാണ് പിടികൂടിയത്. ആളുകളെ കണ്ടപ്പോള്‍ മതില് ചാടി ഓടിയെന്നും പറയുന്നു.
ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്തുടര്ന്നിരുന്നു.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി