ബിജെപിയെ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളി ശശി തരൂര്‍ എംപി. ജനപങ്കാളിത്തമില്ലാത്ത ബിജെപി പൊതുയോഗത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് തരൂരിന്റെ പരിഹാസം. സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്നതാണ് ചിത്രം.

‘വേദിയില്‍ അഞ്ചുപേരുണ്ട്. ഏഴു നേതാക്കളുടെ ചിത്രമുണ്ട്. കാഴ്ചക്കാരനായി ഒരാള്‍. ഇത് കേരളത്തില്‍പ്പോലുമല്ല! ബിജെപി തീര്‍ന്നു എന്ന ഹാഷ്ടാഗുമായി തരൂര്‍ കുറിച്ചു.

തരൂരിന്റെ ഈ ട്വിറ്റീന് നിരവധി റീട്വീറ്റുകളാണ് ലഭിക്കുന്നത്. പ്രസംഗം കാണാനിരിക്കുന്നതല്ല, പന്തല്‍ കെട്ടിയതിന്റെ പൈസ വാങ്ങാനാണ് ആള്‍ കുടയുമായി കാത്തിരിക്കുന്നത് എന്നും ട്വീറ്റ് മറുപടിയായി ചിലര്‍ കുറിച്ചിട്ടുണ്ട്.