ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വി.കെ ശശികല നാളെ തസ്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മദ്രാസ് സര്‍വ്വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒന്‍പതിനാണ് ചടങ്ങ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

srinivasulu-natarajan-december-thursday-sasikala-hindustan-panneerselvam_c80c5a4a-ce2f-11e6-a1a7-f672457d0d7f

തമിഴ്‌നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ശശികല. നേരത്തെ എം.ജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും മുഖ്യമന്ത്രിയായിട്ടുണ്ട്. ജയലളിത മരിച്ച ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒ പനീര്‍സെല്‍വം രാജി വെച്ചിരുന്നു. തുടര്‍ന്നാണ് ശശികലയുടെ അരങ്ങേറ്റം. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ എന്നാണ് പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശശികലയുള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ സുപ്രീംകോടതി വിധി ഒരാഴ്ച്ചക്കകം വരുമെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇത് ശശികലയെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.