അഷ്‌റഫ് ആളത്ത്

ദമ്മാം.സഊദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാംജുബൈല്‍ ഹൈവേയില്‍ എതിരെ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം.

അപകടത്തില്‍ വാഹനം പൂര്‍ണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു. പതിനെട്ട് വര്‍ഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അശീല്‍ പ്രവാസി സംസ്‌കാരികവേദി, തനിമ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു .ഭാര്യയും മകളുമടങ്ങിയ ഇദ്ദേഹത്തിന്റെ കുടുംബം ദമ്മാമിലുണ്ട്.