Connect with us

News

വിജയപ്രതീക്ഷയുമായി സഊദി നാളെ പോളണ്ടിനെതിരെ

പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായ സഊദി തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ലോകഫുട്ബാളിലെ അതികായരായ അര്‍ജന്റീനക്കെതിരെ നേടിയ അട്ടിമറി ജയം നല്‍കിയ ആത്മവിശ്വാസവുമായി ഹെര്‍വ് റെനാര്‍ഡിന്റെ കുട്ടികള്‍ പൊരുതാനിറങ്ങുന്നത് . സെനഗലുമായുള്ള മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അറബ്ലോകത്തിന്റെ പ്രതീക്ഷ സഊദിയുടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളിലാണ്. അറബ്ലോകവും ഒപ്പം സഊദിയും ആകാംക്ഷയോടെയാണ് നാളെ നടക്കുന്ന സഊദി പോളണ്ട് കളിയെ കാത്തിരിക്കുന്നത്. ചൊവാഴ്ചയാണ് മെക്‌സിക്കോയുമായുള്ള മൂന്നാം മത്സരം.

ആദ്യമത്സരത്തിലെ വിജയത്തില്‍ രാജ്യത്തെയും അറബ്ലോകത്തെയും സഊദിയെ നെഞ്ചേറ്റുന്ന മറ്റു രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും തലോടല്‍ കൊണ്ട് പുളകം കൊണ്ട സഊദി കളിക്കാര്‍ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും കടുത്ത വെല്ലുവിളികളാണ്. അര്‍ജന്റീനയയുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടിനോടുള്ള പോരാട്ടം ആയാസരഹിതമാകുമെന്നാണ് സഊദിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കളിക്കാരെല്ലാം ഉജ്ജ്വല ഫോമിലാണ്. അര്‍ജന്റീനയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ ഫറാജിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ കോച്ച് ഹെര്‍വ് റെനാര്‍ഡ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കാല്‍മുട്ടിന് താഴെ എല്ലിന് പരിക്കേറ്റ ഫറാജ് ചികിത്സയിലാണ്.

മെസ്സിയുടെ ടീമിനെതിരെ സഊദിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച താരങ്ങളില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിന്റെ പങ്ക് അനിര്‍വ ചനീയമാണ്. ഗ്രൂപ്പിലെ പോളണ്ടുമായും മെക്‌സിക്കോയുമായുള്ള മത്സരങ്ങളിലും ടീം ഉജ്ജ്വലമായി കളിക്കുമെന്നാണ് ഉവൈസിന്റെ പ്രതീക്ഷ. മാനസികമായി ഞങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. കളിക്കളത്തില്‍ ദൈവാനുഗ്രഹവും ലോക ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ത്ഥനയും ഗ്രൗണ്ട് സപ്പോര്‍ട്ടും തുണയാകുമെന്ന് ഉവൈസ് പറഞ്ഞു. അര്‍ജന്റീനന്‍ താരങ്ങളുടെ തീയുണ്ടകളെ പ്രതിരോധിക്കുന്നതില്‍ അവിസ്മരണീയമായ പ്രകടനമാണ് ഉവൈസ് കാഴ്ച്ച വെച്ചത്. നിരവധി ഷോട്ടുകള്‍ തടുത്തിട്ട ഉവൈസായിരുന്നു അര്‍ജന്റീനക്കെതിരെയുള്ള മത്സരത്തിലെ വിജയശില്‍പി. ആദ്യപകുതിയില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ ഏക ഗോളാണ് ഉവൈസിനെ മറികടന്ന് പോസ്റ്റില്‍ പതിച്ചത്. ഗോളുകള്‍ അടിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് ആയി മാറുകയായിരുന്നു. കോച്ച് ഹെര്‍വ് റെനാര്‍ഡിന്റെ തന്ത്രപരമായ നിര്‍ദേശങ്ങളായിരുന്നു സഊദി ടീം ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചു കാട്ടിയത്.

 

kerala

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; കിലോമീറ്റര്‍ അകലെവരെ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികള്‍

വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു

Published

on

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.

തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. സ്‌ഫോടനം നടന്നതിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അകലെയുള്ള ഓട്ടുപാറയിലും അത്താണിയിലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് പത്താം ക്ലാസ് വിദ്യര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

ജനുവരി 24ന് ആണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോഴിക്കോട് എകരൂല്‍ ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ അര്‍ച്ചനയുടേത് ആത്മഹത്യയല്ലെന്നും ശരീരത്തില്‍ സംശയാസ്പദമായ തരത്തിലുള്ള മുറിവുകള്‍ കണ്ടിരുന്നുവെന്നും അമ്മ സചിത്ര പറഞ്ഞു. കിടന്ന് ഉറങ്ങുന്ന രീതിയിലാണ് അര്‍ച്ചനയുടെ മൃതദേഹം ഉണ്ടായിരുന്നത്. മറന്നുവെച്ച് പുസ്തകമെടുക്കാനാണ് കുട്ടി ബന്ധുവീട്ടില്‍ നിന്ന് പോയതെന്നും അമ്മ പറഞ്ഞു.

ജനുവരി 24ന് ആണ് എകരൂല്‍ ഉണ്ണികുളം സ്വദേശിനി അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീടും പൂര്‍ണമായും കത്തി നശിച്ചിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും സൂചനകളുണ്ട്. തീപിടിച്ചാണ് മരിച്ചതെങ്കില്‍ എങ്ങനെയാണ് മൃതദേഹം കിടന്നുറങ്ങുന്ന രീതിയില്‍ കാണപ്പെടുന്നതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.

24ന് രാവിലെ അച്ഛമ്മയുടെ വീട്ടില്‍ നിന്ന് അര്‍ച്ചന ഷെഡില്‍ പുസ്തകം മറന്നുവെച്ചെന്നും പോയി എടുത്ത് വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷെഡിന് തീപിടിച്ചെന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഷെഡിലെത്തി തീ അണച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ കുടുംബം സംശയം ഉയര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ പോലും പ്രശ്‌നങ്ങളില്ലായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹതയൊഴിയും എന്ന നിലപാടിലാണ് ബാലുശ്ശേരി പൊലീസ്.

Continue Reading

More

പാക്കിസ്ഥാനില്‍ പള്ളിക്കുള്ളില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; സ്‌ഫോടനം പ്രാര്‍ഥനാ നേരത്ത്

പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്.

Published

on

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെട്ടു. 150പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് 260ഓളം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു.

നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പാകിസ്ഥാന്‍ താലിബാനാകാം സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ സ്ഥിരമായി പാക് താലിബാന്‍ ആക്രമണം നടത്താറുണ്ട്.

പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു.

Continue Reading

Trending