News
ഖത്തറില്‍ ഇംഗ്ലണ്ടും അമേരിക്കയും സമനില
അടുത്ത കളിഅമേരിക്കക്ക് ഇറാനോടാണ്.
ഇംഗ്ലീഷ് പടയെ സമനിലയിലാക്കി ഖത്തറില്‍ അമേരിക്ക. ഇന്നലെ രാത്രി നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടും അമേരിക്കയും 0-0ന് കളി അവസാനിപ്പിച്ചു.പൊരുതിക്കളിച്ചെങ്കിലും ഇരു ടീമുകളും ഗോളടിക്കാന്‍ മറന്നതുപോലെയാണ് തോന്നിച്ചത്.
തുടക്കത്തില്‍ നേടിയ മേല്‍ക്കൈ ആദ്യപകുതിയില്‍ തുടര്‍ന്നെങ്കിലും രണ്ടാംപകുതിയില്‍ അത് തുടരാനായില്ല. പിക് ഫോര്‍ഡായിരുന്നു ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടത്. വെയില്സിനോടുംഅമേരിക്ക കഴിഞ്ഞദിവസം സമനിലയിലാണ് അവസാനിപ്പിച്ചത്. ഇതോടെ ടീമിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഗ്രൂപ്പ് ബിയില്‍ ഇതോടെ ഇംഗ്ലണ്ടാണ ്മുന്നില്‍.ഇറാന് രണ്ടാമതും അമേരിക്ക മൂന്നാമതുമായി. അടുത്ത കളിഅമേരിക്കക്ക് ഇറാനോടാണ്.
india
ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്.
ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭയിലെ എസ്ഐആര്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.
‘ ഇന്ത്യയിലെ യൂനിവേഴ്സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആര്‍എസ്എസിന് എതിരെ നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന് കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത് ‘ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു. ഇലക്ഷന് കമ്മീഷന് എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നല്കി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
international
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്
രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.
ദോഹ: രാജ്യത്ത് മഴമേഘങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ ലഭിക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ ചിന്നിച്ചിതറിയ മേഘങ്ങള്‍ കാണപ്പെടും. രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.
തെക്കുകിഴക്കില്‍ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ച് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
-
india24 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india23 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala21 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india22 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime23 hours agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

