Connect with us

Video Stories

പതിനായിരങ്ങൾ പങ്കെടുത്ത ഈദ് നിസ്‌കാരം സഊദിയിൽ മുൻകരുതലുകളോടെ ഈദാഘോഷം

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിരാമമിട്ട് വിശുദ്ധ മാസത്തിന് വിടചൊല്ലി സഊദിയിൽ ഈദാഘോഷം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിരാമമിട്ട് വിശുദ്ധ മാസത്തിന് വിടചൊല്ലി സഊദിയിൽ ഈദാഘോഷം. ആത്മീയ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞ പുണ്യ നാളുകളുടെ വിടവാങ്ങൽ വിപുലമായ ആഘോഷങ്ങളില്ലാതെയാണ് രാജ്യം കൊണ്ടാടിയത്. മക്കയിലും മദീനയിലും ഇരുഹറമുകളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത ഈദ് നിസ്കാരം നടന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ശക്തമായ മുൻകരുതൽ നടപടികളുടെ നടുവിലാണ് സഊദിയിലെ വിശ്വാസി സമൂഹം ഈദുൽ ഫിത്വർ ആഘോഷിച്ചത്. ഈദുഗാഹുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ആയിരക്കണക്കിന്ന് പള്ളികളിൽ ഈദ് നിസ്കാരത്തിന് അവസരമൊരുക്കി. സാമൂഹിക അകലവും മറ്റു മുൻകരുതലുകളും കർശനമായി പാലിച്ചാണ് പുണ്യഗേഹങ്ങളിലടക്കം പെരുന്നാൾ നിസ്‌കാരം നടന്നത്. സാധാരണ ഗതിയിൽ ഈദിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും ഒത്തുചേരലുകളൂം നടക്കാറുണ്ടെങ്കിലും കോവിഡ് വ്യാപനം തടയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിക്കാൻ സഊദിയിലെ സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തി.
മക്കയിൽ വിശുദ്ധ ഹറമിൽ ശൈഖ് ഡോ . സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹാമിദ് ഈദ് നിസ്‌കാരത്തിന് നേതൃത്വം നൽകി .ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കുകയും വിധിവിലക്കുകളിൽ ഒട്ടും ഭംഗം വരുത്താതിരിക്കുക്കയും വിശുദ്ധ ഖുർആൻ ജീവിതത്തിൽ പകർത്തുകയും ചെയ്‌ത രാപ്പകലുകളാണ് കടന്നുപോയത്. റമസാനിലെ അതെ ചൈതന്യം നിലനിർത്താനും കടമകൾ പാലിക്കാനും വിശ്വാസികൾക്കാവണം. പുണ്യ മാസത്തിൽ ആർജ്ജിച്ച ആത്‌മ വിശുദ്ധി നിലനിർത്തണം. സൽക്കർമങ്ങളിൽ വ്യാപൃതരാവണം. ജീവിതത്തിലുണ്ടാകുന്ന വീഴ്ചകൾ ഏറ്റുപറഞ്ഞു അല്ലാഹുവിനോട് പാപമോചനം തേടണം. വെറുപ്പും വിദ്വേഷവും അസൂയയും വെടിയണം. പകരം സഹിഷ്ണുതയും സഹാനുഭൂതിയും സദ്ചിന്തയും സൽകർമ്മങ്ങളും മനസുകളിൽ ഇടം പിടിക്കണം .ചുറ്റിലുള്ള എല്ലാവരെയും എല്ലാവരെയും ചേർത്തുപിടിക്കണം. ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പൊൻകിരണങ്ങൾ സൃഷ്ടിക്കുന്ന നിഷ്കപടമായ സന്തോഷമാണ് ഈദിന്റെ പൊലിമ. പരീക്ഷങ്ങളിലൂടെയാണ് ലോകത്തിന്റെ പ്രയാണം. മഹാമാരിയുടെ പിടിയിൽ നിന്ന് മനുഷ്യകുലത്തെ സംരക്ഷിക്കാൻ സൃഷ്ടാവിന് മാത്രമാണ് സാധിക്കുക. അല്ലാഹുവിലേക്കടുക്കുക എന്നതാണ് പോംവഴി. പരീക്ഷണങ്ങൾക്കിടയിലും ഈദാഘോഷം പൊലിമ നഷ്ടപ്പെടാതെ നിർവഹിക്കേണ്ടതുണ്ട് . ആഘോഷം അനാചാരങ്ങളിലേക്ക് വഴിമാറാതെ ഇസ്ലാമിക നിയമ സംഹിതക്കനുസരിച്ചായിരിക്കണം ആഘോഷമെന്നും ശൈഖ് സാലിഹ് ഉണർത്തി.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തബൂക്കിലെ നിയോം മസ്‌ജിദിലാണ് ഈദ് നിക്സരം നിർവഹിച്ചത് . കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലും നിസ്കാരത്തിൽ പങ്കെടുത്തു.

പ്രവാസികടെയും ഈദാഘോഷം ഫ്ളാറ്റുകളിലും വീടുകളിലുമായി ഒതുങ്ങി. തങ്ങളുടെ നാടിന്റെയും നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതിയിലായിരുന്നു പ്രവാസികളുടെ ആശങ്ക. വാർത്തകൾക്ക് മുമ്പിൽ കണ്ണും നട്ടവർ സമയം തള്ളി നീക്കി. സോഷ്യൽ മീഡിയ വഴി ഈദാഘോഷം പങ്കുവെച്ചു. ഈദ് നിസ്‌കാരം പ്ലം നിർവഹിക്കാൻ കഴിയാതെ ലോക് ഡൗണിൽ അകപ്പെട്ട ഉറ്റവരുടെ പ്രയാസത്തിൽ മനം നൊന്തവർ മഹാമാരിയിൽ നിന്ന് പ്രിയപെട്ടവരെ രക്ഷിക്കണമെന്ന പ്രാർത്ഥനയിലായിരുന്നു. മുൻകാലങ്ങളിൽ ഈദ് ദിനത്തിൽ അവധിയെടുത്ത് നാട്ടിലെത്തി കുടുംബവുമായി ഈദാഘോഷത്തിൽ പങ്കെടുത്തിരുന്ന സുസ്‌മൃതികൾ അയവിറക്കിയാണ് പ്രവാസികൾ കഴിഞ്ഞുകൂടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending