തിരുവനന്തപുരം: കോവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് വില നിയന്ത്രണം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പള്‍സ് ഓക്‌സിമീറ്ററിന് വില 1500 രൂപയില്‍ അധികമാകരുത്. പി.പി.ഇ കിറ്റിന് 273 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് നടപടി. എന്‍ 95 മാസ്‌ക് 22 രൂപ, ടിപ്പിള്‍ ലെയര്‍ മാസ്‌ക് 3.90 രൂപ, ഫേസ് ഷീല്‍ഡ് 21 രൂപ, ഏപ്രണ്‍ 12 രൂപ, സര്‍ജിക്കല്‍ ഗൗണ്‍ 65 രൂപ, പരിശോധന ഗ്ലൗസ് 5.75 രൂപ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി 192 രൂപ, 200 മില്ലി 98 രൂപ, 100 മില്ലി 55 രൂപ, എന്‍.ആര്‍.ബി മാസ്‌ക് 80 രൂപ, ഓക്‌സിജന്‍ മാസ്‌ക് 54 രൂപ, ഫ്‌ലോ മീറ്റര്‍ ആന്റ് ഹ്യൂമിഡിഫയര്‍ 1520 രൂപ, പള്‍സ് ഓക്‌സിമീറ്ററിന് പരമാവധി വില 1500 രൂപ.