മുംബൈ : ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ മരണനിരക്ക് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മാത്രം 960 കോവിഡ് മരണങ്ങള്‍ ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 695 ആയിരുന്നു മരണനിരക്ക്. അതേസമയം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളില്‍കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 17.33 ആയി ടെസ്റ്റ് പോസിറ്റീവിറ്റി നിനക്ക് കുറഞ്ഞിട്ടുണ്ട്. പൂനയില്‍ ആണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍. മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളിലും മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.