റിയാദ്: ദേശീയ ദിനാഘോഷത്തിനിടെ സഊദി പട്ടണമായ ഹഫര്‍അല്‍ബാത്തിനിലെ ഷോപ്പിങ് മാളില്‍ വനിതകള്‍ തമ്മില് ഏറ്റുമുട്ടി. കൂട്ടത്തല്ലിലാണ് ഇത് കലാശിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വടികളടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് വനിതകള്‍ ചേരിതിരിഞ്ഞ് അടിപിടിയുണ്ടാക്കിയത്. ദേശീയ ദിനാഘോഷത്തിന്റെ ചടങ്ങുകള്‍ക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്.

സംഘര്‍ഷത്തിനിടയില്‍ വനിതകള്‍ വാവിട്ടു കരയുകയും നിലവിളിക്കുകയും ചെയ്തു. ദേഷ്യത്തോടെ പരസ്പരം അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.