kerala
സത്യത്തെ രക്ഷിക്കുക,കേരളത്തെ രക്ഷിക്കുക: ഇ ടി. മുഹമ്മദ് ബഷീര്‍ എം. പി
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.
കോഴിക്കോട് : കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു. മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സ്മര്‍പ്പിച്ചാല്‍ ഒരു കോടി ഇനാം നല്‍കുമെന്ന സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം പ്രകാരം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടര്‍ സമാപന സെഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗണ്ടര്‍ പ്രമുഖ സാഹിത്യകാരന് കെ പി രാമനുണ്ണി ഉല്‍ഘാടനം ചെയ്തു. 32000 പെണ്‍കുട്ടികള്‍ മതം മാറി സിറിയയിലേക്ക് പോയെന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരു മതത്തെയല്ല ഈ സംസ്ഥാനത്തെ തന്നെയാണ് അവര്‍ അപമാനിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. കലാസൃഷ്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സാംസ്കാരിക നായകന്മാര് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
14 ജില്ലകളില്‍ നിന്നും ലഭ്യമായ അവലോകനത്തിനുശേഷം തെളിവുകള്‍ ഹാജരാക്കാന്‍ വിദ്വേഷ പ്രചാരകന്മാര്ക്ക് സാധിച്ചിട്ടില്ല എന്ന് സമാപന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി കെ ഫിറോസ് പ്രസ്താവിച്ചു. ജനകീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പിറന്ന നാടിനെ അപമാനിക്കുന്നവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന ലവ്ജിഹാദ് പോലെയുള്ള വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഈ പ്രതിഷേധ സംഗമത്തിലൂടെ പൊതുസമൂഹത്തിന് വ്യക്തമായി എന്നും അദ്ദേഹം പ്രസ്താവിച്ചു.14 കേന്ദ്രങ്ങളിലും തെളിവ് ലഭ്യമാവാത്തതിനാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരു കോടി രൂപയുടെ ചെക്ക് അസാധുവാക്കി.
വെറുപ്പ് ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ഗാത്മകമായ വെല്ലുവിളി നടത്തിയ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശരീഫ് സാഗര്‍, ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്,ഭാരവാഹികളായ എസ് വി ഷൗലിക്ക്, എ സിജിത്ത് ഖാന്,എം പി ഷാജഹാന്, ഒ എം നൗഷാദ്,സിറാജ് ചിറ്റേടത്ത്,കെ പി സുനീര്‍,എം ടി സൈദ് ഫസല്‍, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, റിഷാദ് പുതിയങ്ങാടി, ഹാരിസ് രാമനാട്ടുകര, സിറാജ് കിണാശ്ശേരി, റഹ്മത്ത് കടലുണ്ടി, സമദ് നടേരി, ഫസല്‍ കൊമ്മേരി, എസ് എം ബാസിത്, സലാം ചേളന്നൂര്‍, ഐ സല്മാന്, കെ ജാഫര്‍ സാദിക്ക്, ബഷീര്‍ മുഖദാര്‍, കുഞ്ഞിമരക്കാര്‍, പി കെ ഹകീം, നിസാര്‍ തോപ്പയില്‍,പി എച്ച് ഷമീര്‍, ഷാഫി സകരിയ, അഫ്നാസ് ചോറോട്, സാഹിബ് മുഖധാര്‍, സി കെ റസാക്ക്, സലാം അരക്കിണര്‍ എന്നിവര്‍ കൗണ്ടറിന് നേതൃത്വം നല്കി.
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര് 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര് 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala7 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

