Connect with us

GULF

ദുരിതജീവിതത്തിന്‌ വിട പറഞ്ഞ്‌ ബിനു നാട്ടിലേക്ക്‌ തിരിച്ചു

റുവി സുൽത്താൻ കാബൂസ്‌ മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു

Published

on

ദീർഘകാലമായി ഒമാനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി ബിനു വ്യവസായം തകർന്നും മറ്റു വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടും ഒരു വർഷത്തോളമായി തെരുവിലായിരുന്നു. റുവി സുൽത്താൻ കാബൂസ്‌ മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു.

അതിനിടയിൽ ദിവസവേദനത്തിന്‌ ക്ലീനിംഗ്‌ ജോലിക്കായി പോയ ബിനുവിന്‌ ആസിഡ്‌ പൊള്ളലേറ്റ്‌ അതീവദാരുണമായ അവസ്ഥയിലേക്ക്‌ കാര്യങ്ങൾ മാറുകയും ചെയ്തപ്പോഴാണ്‌ വീണ്ടും കെ.എം.സി.സി അദ്ദേഹത്തിനെ നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പുനരാരംഭിച്ചത്‌.

ബദർ അൽ സമ ഹോസ്പിറ്റലിൽ ഒരു മാസത്തിലേറെയായി പൂർണ്ണ ചികിത്സ നൽകുകയും, ശേഷം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കേസുകൾ കോടതിയെ ബോധിപ്പിച്ച്‌ തടവ്‌ ഉൾപ്പെടെയുള്ള ശിക്ഷകളിൽ നിന്ന് ഇളവ്‌ വാങ്ങിച്ചെടുക്കുകയും ചെയ്താണ്‌ കഴിഞ്ഞ ദിവസം അദ്ദേഹത്തെ നാട്ടിലേക്കെത്തിച്ചത്‌.

റുവി കെ എം സി സി പ്രസിഡണ്ട്‌ റഫീഖ്‌ ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിലാണ്‌ മാസങ്ങൾ നീണ്ട പരിശ്രമത്തിൽ ബിനു നാടണഞ്ഞത്‌. മസ്കത്തിൽ നിന്നും നാദാപുരത്ത്‌ വീട്‌ വരെ ബിനുവിനെ അനുഗമിച്ച റഫീഖിനൊപ്പം നാദാപുരം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.വി മുഹമ്മദ്‌ അലി, മണ്ഡലം യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി ഹാരിസ്‌ ഈന്തുള്ളതിൽ, മുസ്ലിം ലീഗ്‌ പ്രവർത്തകരായ ഫൈസൽ അഖ്സ,നാസർ കല്ലാച്ചി, പറമ്പത്ത്‌ ഷബീർ തുടങ്ങിയവരും പങ്കെടുത്തു. ബിനുവിന്റെ തുടർ ചികിത്സക്കായി കെ.എം.സി.സി അനുവദിച്ച 25,000 രൂപ പഞ്ചായത്ത്‌ പ്രസിഡണ്ട്‌‌ വി.വി മുഹമ്മദലി കൈമാറി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സന്നദ്ധപ്രവർത്തകൻ ബാദുഷ ഇരിക്കൂർ റുവി കെ എം സി സി പ്രവർത്തകർക്കൊപ്പം ഒത്തുചേർന്നു.

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

GULF

പറക്കാൻ ശ്രമിക്കെ ദമ്മാമിൽ വിമാനത്തിന് തീ പിടിച്ചു

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ വിമാനത്തിൽ അഗ്നി ബാധ.
ആളപായമില്ല.ദമ്മാമിലെ കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവുകയായിരുന്ന നൈൽ എയർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 02:15 നായിരുന്നു അപകടം.പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൻ്റെ വീൽ സിസ്റ്റത്തിൽ അഗ്നി പടരുകയായിരുന്നു.റൺവേ 34L-ൽ നിന്ന് ടേക്ക്ഓഫിന് വേഗത വർദ്ധിപ്പിക്കുമ്പോൾ വീൽ സിസ്റ്റത്തിൽ തീയാളുകളായിരുന്നു.തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കുകയും ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഈജിപ്തിൽ നിന്നുള്ള എൻഐഎ 232 വിമാനത്തിൽ 186 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പടെ 194 ആളുകളാണ് ഉണ്ടായിരുന്നത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അപകടം അറിഞ്‌ കുതിച്ചെത്തിയ വിമാനത്താവളത്തിലെ സുരക്ഷാ സേന നൊടിയിടകൊണ്ട് വലിയൊരു ദുരന്തത്തിൽ നിന്നാണ് യാത്രക്കാരെ രക്ഷിച്ചതെന്നും എയർപോർട്ട് അധികൃതർ വെക്തമാക്കി.

അപകടം വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങളെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നും ഗതാഗതവും ചരക്ക് നീക്കവും വിമാനത്താവളത്തിൽ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ടെന്നും വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.
അഗ്നിബാധയെക്കുറിച്ച് പഠിക്കുന്നതിനും കാരണങ്ങൾ നിർണ്ണയിക്കുന്നതിനുംവേണ്ടി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻ്ററിൻറെ നേത്യുത്വത്തിൽ പ്രത്യേകം അന്യോഷണ സംഘത്തെ രുപീകരിച്ചതായും അധികൃതർ അറിയിച്ചു.
അപകടം ഈജിപ്ഷ്യൻ നൈൽ എയർ കമ്പനിയും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ അധികാരികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് ആവശ്യമായ പരിചരണം നൽകുകയും അവർക്ക് താമസിക്കാൻ ബദൽ ഫ്ലൈറ്റുകളും ഹോട്ടലുകളും ഏർപ്പാട് ചെയ്തതായും ഈജിപ്ഷ്യൻ നൈൽ എയർ കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.അവരുടെ തുടർ യാത്രയും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തത്തിലാണെന്നും നൈൽ എയർ കൂട്ടിച്ചേർത്തു.

Continue Reading

Trending