ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാന്ധിനഗര്‍ ശാഖയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ കാലത്താണ് സംഭവം. കസ്റ്റമര്‍ സര്‍വീസ് അസിസ്റ്റന്റായ രംപന്തുല വെങ്കടേശ് രാജേഷ്(51) എന്നയാളാണ് മരിച്ചത്.

നോട്ടു മാറലിനായി ജനം തിരക്കുകൂട്ടുന്നതിനിടെ വെങ്കടേശ് ക്യാഷ് കൗണ്ടറില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബാങ്ക് മാനേജര്‍ എസ് നൗഷാദ്കര്‍ അറിയിച്ചു. ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.