ന്യൂഡല്‍ഹി: ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് 17നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കോടതി നിര്‍ദേശിച്ചു.

2018 സെപ്തംബറില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്.