കൊല്ലം: പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ട് നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.