രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബാത്തറൂമില്‍ കൊല്ലപ്പെട്ട നിലിയില്‍. പ്രദ്യൂമന്‍ ഠാക്കൂറിനെ പിതാവ് രാവിലെ സ്‌കൂളില്‍ വിട്ടു പോയതായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം തന്നെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ന്യൂ ഡല്‍ഹിയിലെ ഗുര്‍ജാഓനിലുള്ള റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം.

ഏഴുവയസ്സുകാരനായ പ്രദ്യൂമന്‍ ഠാക്കൂറിനെ കഴുത്ത് ഞെരിച്ചാണ് കൊന്നത്. വിദ്യാര്‍ത്ഥിയുടെ ശരീരത്തിന് സമീപത്തു തന്നെ ഒരു കത്തിയും കണ്ടെത്തിയിരുന്നു. ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്‌കൂളില്‍ വന്ന്് വിദ്യാര്‍ത്ഥികളേയും കൂട്ടി വീട്ടിലേക്കു പോവുകയും സ്‌കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് വരൂണ്‍ ഠാക്കൂര്‍ ഒരു സ്വകാര്യ കമ്പനിയിലെ മാനേജരാണ്. ‘രാവിലെ ഞാന്‍ എട്ടു മണിക്കാണ് കുട്ടിയെ സ്‌കൂളില്‍ വിട്ടത്. അവന്‍ വളരെയധികം സന്തോഷവാനായിരുന്നു.
അദ്ദേഹം സ്‌കൂള്‍ അധികൃതരെയാണ് കുറ്റമാരോപിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ പറയുന്നത് രക്തം സ്രവിക്കുന്നുണ്ടായിരുന്നു എന്നാണ്. അവര്‍ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.