കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കൊലപതകം നടന്നത്.

ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ പിന്നിലൂടെ മറ്റൊരു ബൈക്കിലെത്തിയ സംഘം കഴുത്തിന് വെട്ടുകയായിരുന്നു.

എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇന്നലെ എസ്ഡിപിഐ ആരോപിച്ചിരുന്നു.