ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്.

രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്ജിയില്‍ തീരുമാനം പറയുകയായിരുന്നു കോടതി. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ തള്ളിയ കോടതി സെന്‍കുമാറിനോട് നീതി കാണിച്ചില്ലെന്നും നിരീക്ഷിച്ചു.