പോലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണെമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മടി കാണിക്കുന്ന പിണറായി സര്‍ക്കാറിനെ വെട്ടിലാക്കി തിങ്കളാഴ്ച നല്‍കാനിരുന്ന ഹര്‍ജി രണ്ട് ദിവസം മുമ്പേ നല്‍കി ടി.പി സെന്‍കുമാര്‍. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായി സര്‍ക്കാര്‍.

നിയമനം വേകിപ്പിക്കെലിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാറിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത് തിങ്കാളാഴ്ച ആയിരിക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. പക്ഷേ ശനിയാഴ്ച തന്നെ സെന്‍കുമാര്‍ കോടതിയെ സമീപിച്ചതോയെ സര്‍ക്കാറിന് വീണ്ടും ചുവടുകള്‍ പിഴക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കോടതീയ ലക്ഷ്യവുമായാണ് സെന്‍കുമാര്‍ സര്‍ക്കാറി്‌നെതിരെ മുന്നോട്ട് പോകുന്നത്.