ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് വാഹനം മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു മലപ്പുറം സ്വദേശി ഉണ്ടെന്ന് അറിയുന്നു.ഇന്ന് രാവിലെ (വെള്ളി) ഒമ്പത് മണിയോടെയാണ് സംഭവം.

ഇന്ത്യ ചൈന അതിര്‍ത്തിയിലെ തുര്‍തക്ക് ഭാഗത്തേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. 26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ നിന്നും തെന്നിമാറിയ വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.