തിരുവനന്തപുരം : ഇന്ധന വില വര്‍ധനവില്‍ ബിജെപിയെയും കെ സുരേന്ദ്രനെയും ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ. കെ സുരേന്ദ്രന്റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്.’

ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണെന്നും ഷാഫി പരിഹസിച്ചു. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി അറിയിച്ചു.