ന്യൂഡല്‍ഹി: ‘തിളങ്ങുന്ന കണ്ണുകളുള്ള അഫ്ഗാന്‍ പെണ്‍കുട്ടി’ എന്ന പേരില്‍ ലോകത്തറിയപ്പെട്ട ഷര്‍ബത്ത് ബീബി പാക്കിസ്താനില്‍ അറസ്റ്റിലായി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പെഷവാറില്‍വെച്ച് അറസ്റ്റുചെയ്തത്. പാക് മാധ്യമമായ ഡോണാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

്അറസ്റ്റിലായ ഷാര്‍ഷദിന്റെ കയ്യില്‍ നിന്നും പാക്കിസ്താന്റേയും അഫ്ഗാന്റേയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്താന്‍ പീനല്‍കോഡിലെ സെക്ഷന്‍ 419,420 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍5(2) പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നാഷ്ണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്‌റിയാണ് ഷര്‍ബത്ത് ബീബിയുടെ ചിത്രം ആഭ്യന്തരയുദ്ധകാലത്ത് അഫ്ഗാനില്‍ നിന്നും പകര്‍ത്തിയത്. ചിത്രത്തെ തിളങ്ങുന്ന കണ്ണുകളുള്ള അഫ്ഗാന്‍ പെണ്‍കുട്ടി എന്ന് വിളിച്ചുവെങ്കിലും അഫ്ഗാന്‍ ജനതയുടെ ദാരിദ്രത്തില്‍നിന്നും ദുരിതങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട രോഷമാണ് ആ പെണ്‍കുട്ടിയുടെ കണ്ണിലൂടെ ജ്വലിക്കുന്നതെന്ന് പലരും പറഞ്ഞിരുന്നു.