Connect with us

Culture

‘ഹാദിയയുടെ പ്രതികരണത്തില്‍ സന്തോഷം, ഒരുമിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’; ‘ചന്ദ്രികയോട്’ മനസ്സുതുറന്ന് ഷെഫിന്‍ ജെഹാന്‍

Published

on

ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. നാളെ വൈകുന്നേരം മൂന്നിന് തുറന്ന കോടതിയില്‍ ഹാദിയയെ സുപ്രീംകോടതി കേള്‍ക്കും.

ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ് ഷെഫിന്‍ ജഹാന്‍. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ പറഞ്ഞു. ഹാദിയ അങ്ങേയറ്റം സുരക്ഷയോടെയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഹാദിയയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും മുംബെയില്‍ വെച്ച് ഷെഫിന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. കോടതിയില്‍വെച്ച് ഹാദിയയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കുമെന്നും താനും ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും വ്യക്തമാക്കിയ ഷെഫിന്‍ കേസിനെക്കുറിച്ച് 27-ാംതിയ്യതിക്കുശേഷം പ്രതികരിക്കാമെന്നും അറിയിച്ചു.

കനത്ത സുരക്ഷയിലാണ് ഹാദിയ ഡല്‍ഹിയില്‍ കേരള ഹൗസില്‍ കഴിയുന്നത്. നാളെ സുപ്രിം കോടതിയില്‍ ഹാജരാകാനിരിക്കെ താനൊരു മുസ്ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും അവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങളായിരുന്നു. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹാദിയയുടെ യാത്രയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച കൊച്ചിയില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷമാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാക്രമീകരണങ്ങളില്‍ പങ്കാളികളാവാന്‍ പ്രത്യേകനിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ഹാദിയയുടെ വീടിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെയും വിന്യസിച്ചു. ശനിയാഴ്ച രാവിലെയോടെ ഹാദിയയുടെ വീട്ടിലുംപുറത്തും സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍നേരിട്ടായിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാധ്യമ സംഘങ്ങളെ ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. ഉച്ചയ്ക്ക് 12മണിയോടെ വൈക്കം ഡിവൈഎസ്പിയെത്തി. ഒരുമണിക്കൂറിനുള്ളില്‍ വീട്ടില്‍നിന്ന് പോവുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം. തുടര്‍ന്ന് പിതാവ് അശോകനുമായി യാത്ര സംബന്ധിച്ച് ഡിവൈഎസ്പി ആശയവിനിമയം നടത്തി. അല്‍പ്പസമയത്തിനുശേഷം ഡല്‍ഹി യാത്രയില്‍ ഹാദിയയെ അനുഗമിക്കുന്ന വനിതാപോലിസുകാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെത്തി. ആകെ നാല് പൊലീസ് വാഹനങ്ങളാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

ഇതില്‍ ഒരു വാഹനത്തില്‍ഹാദിയയെയും മാതാപിതാക്കളെയും കൊണ്ടുപോവാനും മറ്റ് വാഹനങ്ങള്‍ അകമ്പടിസേവിക്കാനുമായിരുന്നു. വീടിന് പരിസരത്ത് സമീപവാസികളടക്കം നിരവധി പേരാണ്തടിച്ചുകൂടിയത്. വീടിന് മുന്നില്‍ സ്ഥാപിച്ച സിടി ടിവിയിലൂടെ പൊലീസ്‌കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. റോഡുമാര്‍ഗമുള്ള യാത്രയില്‍ പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗരൂകരായിരുന്നു. ഉച്ചക്ക് 1.53നാണ് ഡോ. ഹാദിയ വീടിന് പുറത്തിറങ്ങിയത്.ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ പോലുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ ഹാദിയയുമായി പൊലീസ് വാഹനം പാഞ്ഞു. വീടിന്റെഗേറ്റിന് വെളിയില്‍ പൊലീസ് വലയം തീര്‍ത്താണ് വാഹനവ്യൂഹം പ്രധാനറോഡിലെത്തിച്ചത്. ഹാദിയയുടെ വീട്ടിലേക്കുള്ള ഇടറോഡിന് വെളിയില്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു.

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending