ബത്തേരി : വയനാട്ടില്‍ ആദിവാസി ബാലിക മരിച്ചത് ഷിഗെല്ല രോഗബാധയെ തുടര്‍ന്നെന്നു സ്ഥിരീകരണം. നൂല്‍പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി മഞ്ജരിയാണ് രോഗ ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിന് മരിച്ചത്.

സംശയത്തെത്തുടര്‍ന്നു സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ചയാണു പരിശോധനാഫലം ലഭിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.