കോഴിക്കോട്: കോഴിക്കോട് രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ളവര്‍ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി.

ജില്ലയില്‍ 9 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്.

കോര്‍പറേഷനും എന്‍എച്ച്എമ്മും ചേര്‍ന്ന് ഇന്നു രാവിലെ 10ന് കോട്ടാംപറമ്പില്‍ തുടര്‍ മെഡിക്കല്‍ ക്യാംപ് നടത്തുമെന്നു അറിയിച്ചിട്ടുണ്ട്.