എറണാകുളം ജില്ലയില്‍ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍ പരിശോധന റീജിയണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും, ഗവ: മെഡിക്കല്‍ കോളജ് കളമശേരിയിലും നടത്തിയതിയിരുന്നു. തുടര്‍ന്ന് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമായി തുടരുന്നു.

ജില്ലാ ആരോഗ്യ വിഭാഗവും, വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തി.