മലപ്പുറം: മലപ്പുറത്തെക്കുറിച്ചെഴുതിയ ഡോ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. മലപ്പുറത്ത് ജനിച്ചു വളര്‍ന്നൊരു പെണ്ണിന് പറയാനുള്ളത് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രം വരച്ചുകാട്ടുകയാണ് ഷിംന. മലപ്പുറത്ത് ഈയടുത്ത് ക്ഷേത്രം പൊളിച്ച് വര്‍ഗ്ഗീയ ലഹളക്ക് തുനിഞ്ഞ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടേറെ പേരാണ് ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരുന്നു.

‘ഇതൊരു ഇരുള്‍മുറിയൊന്നുമല്ല. തുഞ്ചത്തെഴുത്തച്ഛനും മോയിന്‍കുട്ടി വൈദ്യരുമൊക്കെ ജീവിച്ചിരുന്ന മണ്ണ്. കോട്ടക്കല്‍ ആര്യവൈദ്യശാല നിലകൊള്ളുന്ന മണ്ണ്. ഇവിടത്തെ വെളിച്ചം തന്നെയാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നുമറിയാം. അത്രയെളുപ്പമൊന്നും തകരുന്നതല്ല ഞങ്ങളുടെ ചങ്കായ ഈ നാട്… ഇത് മലപ്പുറമാണ്, മതം എന്ന മദം ഇവിടെ അങ്ങനെയൊന്നും പൊട്ടിപ്പുറപ്പെടില്ല. പിന്നെ, ഞങ്ങളുടേത് മാത്രമായ പ്രത്യേകതകളും പുറമേയുള്ളവര്‍ക്ക് ‘അയ്യോ കഷ്ടം’ എന്ന് തോന്നുന്നതുമൊന്നും ഞങ്ങളെയൊട്ട് ബാധിക്കുന്നുമില്ല’-പോസ്റ്റില്‍ ഷിംന പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: