തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിയകേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സ്ഥിരീകരണം. പരീക്ഷ കണ്‍ട്രോളര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് റെയ്ഡിലാണ് പന്ത്രണ്ട് ബന്‍ഡില്‍ പരീക്ഷാ പേപ്പറുകള്‍ പിടികൂടിയത്.

2016-ല്‍ യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയ പരീക്ഷാ പേപ്പറുകളാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉത്തരക്കടലാസ് ചോര്‍ന്ന വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ഉപമസമിതി അന്വേഷണം നടത്തും.