Connect with us

kerala

മരംമുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ച സംഭവം; മൃതദേഹവുമായി കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

Published

on

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടുത്ത് കൊഴക്കി വീട്ടില്‍ നാരായണനാണ് (46) ബുധനാഴ്ച വൈകീട്ട് വൈകീട്ട് മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. നേരത്തെ അറിയിച്ചിട്ടും മരം മുറിച്ച് പൂര്‍ത്തിയാകും മുമ്പ് ലൈന്‍ ഓണ്‍ ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധം അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അന്വേഷണം നടത്തി.

അപകട മരണം സംഭവിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹമടങ്ങിയ ആംബുലന്‍സുമായ കെ.എസ്.ഇ.ബി ഓഫീസിലെത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending