നടപ്പാത ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്ന് യുവതികള്‍ അഗാത ഗര്‍ത്തത്തിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.

പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോയിലുള്ളത്. ഇവര്‍ നടന്നുവരുമ്പോള്‍ അപ്രതീക്ഷിതമായി ഫുട്പാത്ത് ഇടിഞ്ഞ് താഴേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.
അങ്കാറയിലെ പ്രധാന ഓവുചാലിനു മുകളില്‍ പണിത നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.

Watch Video:

സൂസന്‍ കുഡേ ബാലിക്, ഒസ്‌ലം ഡുയ്മാസ് എന്നിവരാണ് നടപ്പാത തകര്‍ന്ന് വീണത്. ഉടന്‍ തന്നെ സമീപവാസികള്‍ ഓടിയെത്തി യുവതികളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുര്‍ക്കി സുരക്ഷാ സേനയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇത് വന്‍ തോതില്‍ പ്രചരിച്ചു.