Connect with us

kerala

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ;വനിതാ കമ്മിഷന്‍ കേസെടുത്തു

Published

on

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷനിന്റെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മിഷന് ലഭിച്ചിരുന്നു.

ശ്രദ്ധയുടെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. സമരം തത്കാലം നിര്‍ത്തിയതായി വിദ്യാര്‍ഥികളുൂം വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പൂര്‍ണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍ രംഗത്തുവന്നിരുന്നു. മൊബൈല്‍ ഫോണിന്റെ പേരില്‍ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസില്‍ വച്ച് അതിര് വിട്ട് ശകാരിച്ചതായും സഹപാഠികള്‍ പറയുന്നു. പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് അവര്‍ അറിയിച്ചു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രോളുകളുടെ പെരുമഴ; ഭീമന്‍ രഘുവില്‍ കുഴഞ്ഞ് സിപിഎം അണികള്‍

ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ നിറയുന്ന ട്രോളുകളില്‍ ആശയ കുഴപ്പത്തിലായി സിപിഎം പ്രവര്‍ത്തകര്‍.

Published

on

ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ നിറയുന്ന ട്രോളുകളില്‍ ആശയ കുഴപ്പത്തിലായി സിപിഎം പ്രവര്‍ത്തകര്‍. ഭീമന്‍ രഘുവിനോട് ചെങ്കൊടി താഴെ വയ്ക്കാന്‍ പറയണമെന്നും അദ്ദേഹത്തെ തള്ളിപ്പറയണമെന്നുമാണ് സിപിഎം പ്രാദേശിക ഗ്രൂപ്പുകളില്‍ ആവശ്യമായിരുന്നത്.

സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ ചുവന്ന ഷര്‍ട്ട് ധരിച്ച് എകെജി സെന്ററിന് മുന്നില്‍ ചെങ്കൊടി വീശി നിന്ന അദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ സമയവും എഴുന്നേറ്റുനിന്ന കേട്ടതോടെ ട്രോളുകളുടെ പെരുമഴയായി.

അദ്ദേഹം പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ ട്രോളുകളായി വന്നുതുടങ്ങിയതോടെ കരയാനും ചിരിക്കാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം അണികള്‍.

 

Continue Reading

kerala

പട്രോളിങ് വാഹനം പോസ്റ്റിലിടിച്ച് അപകടം; പൊലീസുകാരന്‍ മരിച്ചു

ഇന്ധനം നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Published

on

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.രാവിലെ 5 .30 യ്ക്ക് നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇന്ധനം നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Continue Reading

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading

Trending