Connect with us

Video Stories

ശബരിമല സ്ത്രീ പ്രവേശം: ലീഗ് നിലപാടിനെ വിമര്‍ശിക്കുന്ന പുരോഗമനക്കാരോട് പറയാനുള്ളത്

Published

on

ഷുഹൈബുല്‍ ഹൈത്തമി

ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗിനെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗിനോട് താദാത്മ്യപ്പെട്ട് നിൽക്കുന്ന മത സംഘടനളേയും ആക്ഷേപിക്കുന്ന ‘പുരോഗമന ‘ മുസ്ലിം എഴുത്തുകൾ ധാരാളം വരുന്നിണ്ടിപ്പോൾ .
സമരക്കാരെ അടിച്ചമർത്തുന്ന പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നടത്തിയ
‘ ഐതിഹാസിക ‘ പ്രസ്താവനകളും ചിലർ ഉദ്ദരിക്കുന്നുണ്ട്. ‘മാറ് മറാവകാശം ഉയർത്തപ്പെട്ട ചാന്നനാർ ലഹളക്കാലത്തും ദളിതർക്ക് ക്ഷേത്രപ്രവേശനാനുമതി ലഭിച്ച കാലത്തും ഭൂരിപക്ഷം വിശ്വാസികളും അതിനെതിരായിരുന്നു .ശബരിമലയുടെ കാര്യത്തിലും കോടതി വിധി ശരിയാണെന്ന് കാലം തെളിയിക്കും ‘ .ഇതാണ് പിണറായി നടത്തിയ പ്രവചനം.

സത്യത്തിൽ ആ താരതമ്യം മുസ്ലിം ലീഗിന്റെ നിലപാടുതറയിൽ നിന്നും നോക്കിയാൽ ഒട്ടും ശരിയല്ല. മാറ് മറച്ച ദളിതനായ കണ്ടപ്പന്റെ പത്നി നങ്ങേലിയുടെ വീട്ടിൽ നാട്ടുമൂപ്പന്റെ കപ്പക്കാർ പിഴ വാങ്ങാൻ ചെന്നപ്പോൾ മുല അരിഞ്ഞ് കപ്പച്ചട്ടിയിൽ വെച്ചതാണ് ചാന്നനാർ സംഭവത്തിന്റെ തുടക്കം . നങ്ങേലി രക്തം വാർന്ന് മരിച്ചു . നങ്ങേലിയുടെ ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തു. കുട്ടനാട് അതോടെ ഇളകി മറിഞ്ഞു. ആ കലാപം വ്യക്തിസ്വാതന്ത്രത്തിന്റെയും സ്വകാര്യതയുടെയും അവകാശമാണ് . മുസ്ലിം ലീഗിനെപ്പോലെ വർഗീയ പഴികൾ കേൾക്കേണ്ടി വന്ന ടിപ്പുസുൽത്താൻ കേരളത്തിലെ അത്തരം അവകാശ സമരങ്ങളെ പിന്തുണച്ചിട്ടുണ്ട്.

കീഴാളർക്ക് ക്ഷേത്രപ്രവേശം ലഭിക്കണമെന്ന് തന്നെയായിരുന്നു അക്കാലത്ത് മുസ്ലിം ലീഗ് നിലപാട് എന്ന് പഴയ പത്രക്കടലാസുകൾ പറഞ്ഞു തരും. കോഴിക്കോട് തളിക്ഷേത്ര പ്രവേശത്തിന് വേണ്ടി കീഴാളർ സമരം നടത്തിയപ്പോൾ സമരക്കാരെ സന്ദർശിച്ച് സാമ്പത്തിക സഹായം ഉറപ്പു നൽകിയിട്ടുണ്ടായിരുന്നു അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ .ദ്രവീഡിയരും ദളിതരുമാണ് ഇന്നാട്ടിലെ സെമിറ്റിക് മതവിശ്വാസികളുടെ പൂർവ്വിക തലമുറ എന്ന വർഗബോധം ഒരു യാഥാർത്ഥ്യവുമാണ് .

പക്ഷെ , ഈ മാനമല്ല ശബരിമല രാഷ്ട്രീയം . മതത്തിന്റെ നിർവ്വചനവും നിർവ്വഹണവും ആചാര്യ ബന്ധിതമാണ്. നൈഷ്ടിക ബ്രഹ്മചാരിയായ മണികണ്ഡൻ അയ്യപ്പന്റെ പ്രതിഷ്ഠയെ ആരാധിക്കുന്ന ഇടമാണ് ശബരിമല. ഹൈന്ദവ മതത്തിലെ വൈദികവും താന്ത്രികവുമായ ആചാരമുറകളാണ് അവിടെ നടക്കുന്നത്. പന്ത്രണ്ടാം ശതകമാണ് മണികണ്ഡന്റെ കാലഘട്ടം .ശിവനെ (അയ്യൻ)പരമദൈവമായി ആരാധിക്കുന്ന ശൈവധാരയും മഹാവിഷ്ണുവിനെ (അപ്പൻ) മഹാദൈവമായി പരിഗണിക്കുന്ന വൈഷ്ണവധാരയും തമ്മിൽ സംഘർഷം നടക്കുന്ന ഒരു കാലത്ത് ഇരുപക്ഷത്തേയും ഒരുമിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ‘അയ്യപ്പൻ ‘ രൂപപ്പെടുന്നത്.

ഇത്തരം സ്വകാര്യയിടങ്ങളെ ഇല്ലാതാക്കി എല്ലായിടവും പൊതുവിടമാക്കുക എന്നതാണ് ഇപ്പോഴത്തെ കോടതിവിധിയുടെ അന്ത:സാരം . മാറ് മറക്കാനുള്ള അവകാശം വ്യക്തിനിഷ്ടമാണ്. അവൾ മാറ് മറച്ചത് കൊണ്ട് വേറൊരു വിശ്വാസം വൃണപ്പെടുന്നില്ല. ഭക്തരായ കീഴാളരാണ് നേരത്തെ പ്രവേശന സമരം നടത്തിയത്. ഇപ്പോൾ ഭക്തകളായ സ്ത്രീകൾ പ്രവേശിപ്പിക്കില്ല എന്ന സമരത്തിലാണ്. ലിബറൽ സ്ത്രീകൾ അയ്യപ്പനെ ഞങ്ങൾക്കും കാണാനവകാശമുണ്ട് എന്ന അർത്ഥത്തിൽ വരുന്നത് ഭക്തിയേക്കാൾ രാഷ്ട്രീയമാണ്. അങ്ങനെ ആരാധനാലയങ്ങൾ പൊതു ഇടങ്ങളായാൽ പിന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്രം എന്നതിന്റെ അർത്ഥമെന്താണ് ?
അവർക്ക് വേണമെങ്കിൽ വേറെ മലയിൽ വേറെ അയ്യപ്പനേ പ്രതിഷ്ഠിക്കാൻ മതസ്വാതന്ത്ര്യം ഉണ്ടല്ലോ . അപരന്റെ മൂക്കിന്മുനമ്പിൽ തീരുന്നതാണ് ഏത് സ്വാതന്ത്രവും . ഇപ്പേൾ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ എല്ലാ മുറിയില്ല എല്ലാവർക്കും പ്രവേശനമില്ലല്ലോ . അതിൽ അസഹനീയത ഉള്ളവർ കാഷിറക്കി വേറെ സ്ഥാപനം കെട്ടലാണ് ഇന്ത്യയിൽ നടക്കുന്ന വഴി.
നിയമപരമായ പഴുതുകളേക്കാൾ സാമൂഹിക ഭദ്രത ഉറപ്പു വരുത്തുന്ന സോഷ്യൽ നോംസിന് ഇത്തരം ഘട്ടങ്ങളിൽ വലിയ സ്ഥാനമുണ്ട്.
ആരാധനാ സ്വാതന്ത്രങ്ങളും വിശ്വാസ സംരക്ഷണവും പ്രധാനമായവർക്ക് ശബരിമലയിൽ സമരക്കാരേ പിന്തുണക്കേണ്ടിവരൽ സ്വാഭാവികമാണ് . നാളെ മസ്ജിദുകൾക്ക് മുമ്പിൽ സമരം ചെയ്യേണ്ടി വരാതെ നോക്കാൻ സമുദായത്തിലെ തറവാട്ടുകാർക്ക് ബാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending