ചൈനീസ് പ്രതിനിധികളുമായി സംസാരിക്കവെ Strength (ശക്തി) എന്ന വാക്കിന്റെ സ്‌പെല്ലിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ പിഴവിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തവെയാണ് മോദിയെ കളിയാക്കി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്.

‘കര്‍ണാടക അസംബ്ലിയില്‍ STRENAH ഇല്ലെന്ന് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് – ജെ.ഡി.എസ് മതേതര സഖ്യത്തിനാണ് STRENGTH ഉള്ളത്’ – സിദ്ധരാമയ്യ ട്വിറ്റ് ചെയ്തു

കഴിഞ്ഞ ഏപ്രിലിലെ ചൈനീസ് സന്ദര്‍ശനത്തിനിടെ വുഹാനില്‍ ഔദ്യോഗിക ചടങ്ങില്‍ വെച്ചാണ് മോദി ‘സ്‌ട്രെങ്ത്’ (കരുത്ത്) എന്ന ഇംഗ്ലീഷ് വാക്കിന് വിചിത്രമായ സ്‌പെല്ലിങ് കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.