ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന പ്രചരണം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബി.ജെ.പി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബെല്‍ത്തങ്ങാടിയില്‍ പ്രകൃതി ചികിത്സക്കിടെ തന്നെ കാണാന്‍ വന്നവരോട് സിദ്ധരാമയ്യ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിദ്ധരാമയ്യ കുമാരസ്വാമിക്കെതിരാണ് എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ ആ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്ന് അത് പ്രചരിപ്പിക്കുന്നവര്‍ക്കറിയില്ല. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ആരാണ് പറഞ്ഞത്? സന്ദര്‍ഭം മനസ്സിലാക്കാതെ സൗഹൃദ സംഭാഷണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ആരായലും ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.